pet
അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ (എ.പി.എസ്.എ) മെമ്പർഷിപ്പ് കാമ്പയിനും കുടുംബസംഗമവും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ (എ.പി.എസ്.എ) മെമ്പർഷിപ്പ് കാമ്പയിനും കുടുംബസംഗമവും ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.പി.എസ്.എ ജില്ല പ്രസിഡന്റ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ജില്ലയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി പി. രാജേഷ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ട്രഷറർ രോഹിത് കണ്ണൂർ ആദരിച്ചു. ജില്ല സെക്രട്ടറി അശോകൻ മാവേലിക്കര സ്വാഗതവും ട്രഷറർ മോബി ചാക്കോ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു.