ullelikunnu

മൂവാറ്റുപുഴ: ഉള്ളേലികുന്ന് ചിന്ത സാംസ്കാരികവേദി ഗ്രന്ഥശാലാ യുവജനവേദിയുടെ നെൽകൃഷി അഞ്ചാംവർഷത്തിലേക്ക് . അഞ്ചാംവർഷ വിത്ത്‌വിതയുടെ ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത എൽദോസ് നിർവഹിച്ചു.

രണ്ട് ഏക്കറിലെ ഇടശേരി പാടശേഖരത്തിലാണ് കൃഷി. ഇക്കുറി ഐ.ആർ-അഞ്ച് വിത്താണ് വിതയ്ക്കുന്നത്. ഒരുവിളവിന് 4,​000കിലോ നെല്ല് കിട്ടുമെന്ന് ലൈബ്രറി പ്രസിഡന്റ് പി.എസ്.രവീന്ദ്രൻ പറഞ്ഞു. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന 20 യുവാക്കളാണ് സൗജന്യമായി കൃഷിക്ക് നേതൃത്വം നൽകുന്നത്. ഇതിൽ നിന്നുള്ളതുകയാണ് ഗ്രന്ഥശാലയുടെ മുഖ്യവരുമാനം.

ചടങ്ങിൽ പി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചിന്തയുടെ യുവകർഷകരായ പി.സി. രഞ്ജിത്, അഖിൽമോഹൻ, പി.എസ്.വിഷ്ണു, ഇ.കെ. അനന്ദു, ജിഷ്ണു മോഹൻ എന്നിവരെ സ്മിത എൽദോസ് ആദരിച്ചു. ഉള്ളേലിക്കുന്ന് പാടശേഖര സമിതി സെക്രട്ടറി പ്രവിത റെജി സംസാരിച്ചു.