 
പറവൂർ: മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇലക്ട്രോ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഗുരുദേവ ട്രസ്റ്റ് മാനേജർ പ്രിൻസ് ആനന്ദൻ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ പതിനഞ്ച് ടീമുകൾ പങ്കെടുത്തു. സിവിൽ എൻജിനീയറിംഗ് വിഭാഗം ഒന്നാംസ്ഥാവും മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം രണ്ടാംസ്ഥാനവും ലഭിച്ചു. സമാപന സമ്മേളനത്തിൽ ഗുരുദേവ ട്രസ്റ്റ് ചെയർപേഴ്സൺ ജിജി രമേശ് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി അരുൺ ആനന്ദ, എസ്റ്റേറ്റ് മാനേജർ അജിത് പണിക്കശ്ശേരി, പ്രിൻസിപ്പൽ ഇൻചാർജ് നോബിൾ ജോൺ, അദ്ധ്യാപകരായ ജെ. ലക്ഷ്മി കൃഷ്ണൻ, ഷൈൻ ജോബ് വാകയിൽ, ഡോ. സതീശബാബു എന്നിവർ സംസാരിച്ചു. മികച്ച കളിക്കാരൻ, ഗോൾകീപ്പർ എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകി.