job

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള 'ഹയർ ആൻഡ് ട്രെയിൻ' മാതൃകയിലുള്ള 'എൻറോൾഡ് ഏജന്റ്' എന്ന തൊഴിൽ പരിശീലന കോഴ്‌സ് കളമശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്നു. കൊമേഴ്‌സ്, ബി.ബി.എ, എം.ബി.എ ബിരുദധാരികൾക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. യു.എസ്. ടാക്‌സേഷൻ രംഗത്ത് ഉയർന്ന പ്രതിഫലം ഉറപ്പുനൽകുന്നതാണ് നാല് മാസത്തെ കോഴ്‌സ്. കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ യു.എസിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും. പ്രാഥമിക പരീക്ഷയിലൂടെയാവും പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 'എന്റിഗ്രിറ്റി' കമ്പനി ജോലിക്കായുള്ള ഓഫർ ലെറ്ററും നൽകും. ഫോൺ- 9495999749, 9629873740, 6238093350.