പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് പതിനേഴാം വാർഡ്, കുടുംബശ്രീ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. വൈകിട്ട് 6 ന് കല്ലഞ്ചേരി കായൽ റോഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ, കുടുംബശ്രീ സി.ഡി.എസ് അംഗം ഐവി നടുവിലത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.