ചോറ്റാനിക്കര: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ കണയന്നൂർ വില്ലേജ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയായി. കർഷകത്തൊഴിലാളി യൂണിയൻ കണയന്നൂർ വില്ലേജ് സെക്രട്ടറി കെ.ജി.കണ്ണനിൽ നിന്ന് ജില്ലാ ജോ.സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. ഏരിയാ ജോ.സെക്രട്ടറി കെ.എൽ.സുരേഷ്, വില്ലേജ് ട്രഷറർ

എം.കെ.രാജേഷ്, രജനി മനോഷ്, എം.ടി.കുമാരൻ, എം.കെ.കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.