ആലുവ: കേരള ഹിന്ദി പ്രചാരസഭ എറണാകുളം ശാഖ പൂർവവിദ്യാർത്ഥി സംഘത്തിന്റെ നേതൃത്വത്തിൽ സുഭാഷ് കുന്നത്തേരി അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.എൻ. ഗിരി അദ്ധ്യക്ഷത വഹിച്ചു.

കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം. നാസർ, പി.കെ. സാബു, അംബാലിക, കൃഷ്ണദാസ് ചെങ്ങമനാട്, ഫൗസിയ ഇസ്മയിൽ, റുബീന മുജീബ്, എ.എ. ഷെറീന, ഷാജിത അലി, എൻ.എം. ഫസീല, സെക്രട്ടറി ഹേമലത കൃഷ്ണകുമാർ, ഷെമി കരിപ്പായി എന്നിവർ സംസാരിച്ചു.