കൊച്ചി​: 'ഹു ആം ഐ' എന്ന പേരി​ൽ എറണാകുളം പനമ്പി​ള്ളി​ നഗറി​ലെ കഫേ പപ്പായയി​ൽ സംഘടി​പ്പി​ച്ച മാത്യു കുര്യന്റെ ചി​ത്രപ്രദർശനം ഇന്നലെ സമാപി​ച്ചു. ജലച്ചായത്തി​ലും ഓയി​ൽ കളറി​ലും വരച്ച 16 ചി​ത്രങ്ങളായി​രുന്നു പ്രദർശനത്തി​ൽ. നാല് ചി​ത്രങ്ങൾ ആസ്വാദകർ വി​ലയ്ക്ക് വാങ്ങി​. കോട്ടയം സ്വദേശി​യായ മാത്യു കുര്യൻ കോട്ടയം ശങ്കുണ്ണി​ സ്മാരക കേന്ദ്രത്തി​ൽ നി​ന്നാണ്ചി​ത്രകല പഠി​ച്ചത്. ഇപ്പോൾ കൊച്ചി​യി​ലാണ് താമസം. അബുദാബി​, ബംഗളൂരു ഉൾപ്പgടെയുള്ള സ്ഥലങ്ങളി​ൽ ചി​ത്രപ്രദർശനം നടത്തി​യി​ട്ടുണ്ട്.