
വൈപ്പിൻ: കുഴുപ്പിള്ളി സർവീസ് സഹകരണബാങ്കിന്റെ ജൈവ സൂപ്പർമാർക്കറ്റ് ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ആദ്യവില്പന നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈബി ഗോപാലകൃഷ്ണൻ, കെ.എസ്. ചന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് ജിൻഷ കിഷോർ, ഡയറക്ടർ ബോർഡ് അംഗം ഇ.എൻ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.