നാളെ രാവിലെ 10.30ന് ജനകീയ മാർച്ച്
ആലുവ: കെ-റെയിൽവിരുദ്ധ പ്രക്ഷോഭം സമരം ശക്തിപ്പെടുത്താൻ കെ-റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയസമിതി തീരുമാനിച്ചു. നാളെ രാവിലെ 10.30ന് ആലുവ താലൂക്ക് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന നേതാവ് മിനി കെ. ഫിലിപ്പ് മുഖ്യപ്രസംഗം നടത്തും. രാവിലെ 10ന് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും.
ജനകീയസമിതി യോഗം സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ എൻ.എ. രാജൻ അദ്ധ്യക്ഷത വഹിച്ചു. മേഖല കൺവീനർ കെ.പി. സാൽവിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മാരിയ അബു, എ.എ. ഇസ്മായിൽ, എ.ജി. അജയൻ, ലോറൻസ് പടനിലം, ടി.എ. ഷക്കീർ, പി.ഡി. ഫ്രാൻസിസ്, ജോർജ്ജ് ജോസഫ്, റഷീദ് കീഴ്മാട്, കരിം കല്ലുങ്കൽ, പി.ബി. അലി, ഫാത്തിമ അബ്ബാസ്, കെ.കെ. ശോഭ, എ. ബ്രഹ്മകുമാർ, ടി.എസ്. നിഷാദ്, സെയ്തുമുഹമ്മദ്, എം.പി. തോമസ്, കെ.എം. ബേബി, കെ.പി. ജോർജ്, ഷിഹാബ് കീഴ്മാട്, ഷീബാ സെയ്തുമുഹമ്മദ്, സുധീർ ചെന്താര, കെ.വി. ഡേവിസ്, കെ. അജിത, ജോജി തച്ചപ്പിള്ളി, ആൻസി ഷിഹാബ്, ടിറ്റോ കരുമത്തി, ബിജോ കുര്യാക്കോസ്, സിറാജ് തോലക്കര, ജോളി തുടങ്ങിയവർ സംസാരിച്ചു.