photo

വൈപ്പിൻ: ചെറായി ഗൗരീശ്വരവിലാസം കാവടിസംഘം സുവർണ ജൂബിലി ആഘോഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ആർ. സജീവൻ പല്ലേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പഞ്ചായത്ത് അംഗങ്ങളായ ലീമ ജിജിൻ, രാധിക സതീഷ്, എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, വിജു ചീരങ്ങാട്ട്, വി.വി. സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ, കെ.എസ്. ജയപ്പൻ, ബെൻസിർ കെ. രാജ്, വേണുഗോപാൽ, കെ.ബി. വേണു, സി.ആർ. സുനിൽ എന്നിവർ പ്രസംഗിച്ചു.