നീറിക്കോട്: എസ്.എൻ.ഡി.പി യോഗം നീറിക്കോട് ശാഖയിലെ ഡോ.പല്പു കുടുംബ യൂണിറ്റ് യോഗം സുഭാഷിണി കേശവന്റെ വസതിയിൽ ചേർന്നു. എ.ജെ. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഉഷ തങ്കപ്പൻ, ഷൈൻ എ.കെ., രാഗിൻ, സത്യൻ കോട്ടായപ്പിള്ളി, മുരളി, സജീവൻ, ഷൈൻ അടിയിരുത്തി എന്നിവർ സംസാരിച്ചു.