പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരത്തിന്റെ പ്രഭാമയം സമാപന സമ്മേളനം കെ.ജെ.മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രകാശൻ ഭദ്രദീപം തെളിച്ചു. എം.കെ. അർജുനനെയും ഇ.കെ.മുരളീധരനെയും ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മരിച്ചു. ജീവ മോഹൻ, പ്രദീപ് പള്ളുരുത്തി, പള്ളുരുത്തി രാമചന്ദ്രൻ, അലിയാർ പുന്നപ്ര,​ ആലപ്പി രമണൻ, സുനിൽ ഞാറക്കൽ,​ കാശിനാഥൻ, റാഫി ഗിറ്റാറിസ്റ്റ്, വത്സൻ ചെറായി എന്നീ പ്രതിഭകളെ ആദരിച്ചു. ഇടക്കൊച്ചി സലിംകുമാർ,​ അഡ്വ.ജയകുമാർ, വി.എ.ശ്രീജിത്ത്, സി.ജി.പ്രതാപൻ, ജീജ ടെൻസൻ, കെ.സി.ധർമ്മൻ, പി.എ.പീറ്റർ, വിജയൻ മാവുങ്കൽ, ലെനിൻ ഇടക്കൊച്ചി എന്നിവർ സംസാരിച്ചു. തുടർന്ന് കൊച്ചിൻ സിബിൻ അവതരിപ്പിച്ച സോക്രട്ടീസ് എന്ന ഏകാംഗ നാടകവും കലാശ്രീ ബ്രിട്ടോ വിൻസെന്റും സംഘവും അവതരിപ്പിച്ച ജൂലിയസ് സീസർ എന്ന ചവിട്ട് നാടകവും അരങ്ങേറി.