വരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ നിരസിച്ചതിനെതിരായ അപ്പീൽ ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സി.ബി.ഐ അടക്കമുള്ള സംവിധാനങ്ങളെ രണ്ടാംഷെഡ്യൂളിലെ നിയമത്തിന്റെ 24-ാം വകുപ്പിൽ ഉൾപ്പെടുത്തി വിജ്ഞാപനമുള്ളതിനാൽ വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കിയതായി കോടതി വ്യക്തമാക്കി. 2012ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർകാർഗോ വിഭാഗത്തിൽ ജോലിചെയ്യുമ്പോൾ ചില വിദേശ ഇന്ത്യക്കാരുടെ ബാഗേജുകൾ പരിശോധിക്കാതെ വിട്ടെന്ന കേസിൽ 2017ൽ വിരമിച്ചിട്ടും പെൻഷൻ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നാണ് പരാതി. വിജിലൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കാനുള്ള ഹർജിയും നിലവിലുണ്ട്.