
അങ്കമാലി: തുറവൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലെ ലഹരിവിരുദ്ധ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി പോളച്ചൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.പുന്നൻ ലഹരിവിരുദ്ധ സന്ദേശം നടത്തി. ട്രഷറർ എൽദോസ് അബ്രാഹം, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.കെ.അശോകൻ, ജന.സെക്രട്ടറി ജോണി വടക്കുംച്ചേരി, ട്രഷറർ ബാബു പാനികുളങ്ങര, യൂത്ത് വിംഗ് പ്രസിഡന്റ് വി.ആർ. പ്രിയദർശൻ, വനിതാവിംഗ് പ്രസിഡന്റ് സിൽവി ബൈജു തുടങ്ങിയവർ സംസാരിച്ചു.