അങ്കമാലി: പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 75-ാം വാർഷികാഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപീകരണയോഗം മലയാള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എൻ.നന്ദകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ റിയാമോൾ, പി.ആർ.രാജേഷ്, താരാസജീവ്, ഹെഡ് മിസ്ട്രസ് കൊച്ചുറാണി പി.വി.അയ്യപ്പൻ, മുരുകദാസ്, ബി.എം.വാസുദേവൻ നമ്പൂതിരിപ്പാട്, ജോസഫയിൻ ബ്രിട്ടോ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം പി.ആർ.രാജേഷ് (ചെയർമാൻ),​ റിയാമോൾ (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.