alan

മൂവാറ്റുപുഴ: കദളിക്കാട് മണിയന്തടം കവലയ്ക്കു സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. കദളിക്കാട് കളരിക്കത്തൊട്ടിയിൽ സുജേഷിന്റെ ഏക മകൻ അലൻ (24) ആണ് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്ന് കദളിക്കാട്ടെ വീട്ടിലേക്ക് വരികയായിരുന്നു അലൻ. കാർ പൂർണമായും തകർന്നു. റോഡിലേക്കു തെറിച്ചു വീണ അലനെ സമീപവാസികൾ ചേർന്ന് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മാതാവ്: ജെസി.