
അങ്കമാലി: കല്ലുപാലം ജനാർദ്ദനൻ വല്ലത്തേരി സ്മാരക വായനശാലയുടെ വാർഷിക സമ്മേളനവും വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജേക്കബ് നായത്തോട് വല്ലത്തേരി അനുസ്മരണം നടത്തി.
വിദ്യാർത്ഥികൾക്ക് മെമന്റോയും പുസ്തകങ്ങളും വി.കെ.ഷാജി വിതരണം ചെയ്തു. സംസ്ഥാന ഡെന്റൽ കൗൺസിൽ പ്രസിഡന്റും സർവവിജ്ഞാനകോശം ഭരണസമിതി അംഗവുമായ ഡോ. സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, കൗൺസിലർ ബെന്നി മുഞ്ഞേലി, വായനശാല എക്സിക്യുട്ടീവ് അംഗം വി.നന്ദകുമാർ, സെക്രട്ടറി കെ.കെ. സലി എന്നിവർ സംസാരിച്ചു.