*സൗജന്യ യു. ജി. സി മത്സരപ്പരീക്ഷാ പരിശീലനം
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു.ജി.സി മത്സരപ്പരീക്ഷ പരിശീലന ക്ലാസുകൾ ഉടൻ ആരംഭിക്കും. ഫോൺ: 8078857553.
* ഒന്നാംസെമസ്റ്റർ ഡിപ്ലോമ പരീക്ഷകൾ 21 മുതൽ
ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പരീക്ഷകൾ 21ന് ആരംഭിക്കും. പിഴകൂടാതെ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 11. ഫൈനോടെ 14 വരെയും സൂപ്പർഫൈനോടെ 16 വരെയും അപേക്ഷ സമർപ്പിക്കാം.
* മൂന്നാം സെമസ്റ്റർ യു. ജി /പി. ജി പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബി. എ /ബി. എഫ്. എ/ എം. എ / എം. എസ്‌സി/ എം.പി.ഇ.എസ്/എം. എസ്. ഡബ്ല്യു/ എം.എഫ്.എ പരീക്ഷകൾക്ക് ഫൈനോടെ അപേക്ഷിക്കാനുള്ള അവസാനതീയതി 11. സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.