sabermathi-

പറവൂർ: പറവൂർമേഖലയിലെ കലാകാരന്മാരുടെ സംഘടനയായ സബർമതി കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനവും പ്രൊഫഷണൽ നാടകമത്സരത്തിന്റെ അവാർഡ് ദാനവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു.

കെ.പി. ധനപാലൻ, സുനിൽ സുഖദ, കോട്ടയം രമേശ്, ബിനു അടിമാലി, പറവൂർ വി.എ. പ്രഭാവതി, എം.ടി. ജയൻ, രമേഷ് ഡി. കുറുപ്പ്, പി.ആർ. രവി, കെ.വി. അനന്തൻ, കെ.പി.എ.സി സജീവ്, മാത്യൂസ് കൂനമ്മാവ്, ജോസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.