iap
ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സും നാഷണൽ നിയോനേറ്റോളജി ഫോറവും സംയുക്തമായി എറണാകുളം മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച നവജാത ശിശു പുനരുജ്ജീവന ശിൽപ്പശാല ഐ.എ.പി. മുൻ ദേശീയ പ്രസിഡന്റ് ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്യുന്നു. ഡോ. റോജോ ജോയ്, ഡോ.ടി.വി. രവി, ഡോ.ബി.എസ്. ചന്ദ്രകല, ഡോ.എബി മാത്യു, ഡോ.അനു അശോകൻ എന്നിവർ സമീപം

കൊച്ചി : ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സും(ഐ.എ.പി) നാഷണൽ നിയോനേറ്റോളജി ഫോറവും(എൻ.എൻ.എഫ്) സംയുക്തമായി എറണാകുളം മെഡിക്കൽ സെന്ററിൽ നവജാതശിശു പുനരുജ്ജീവന ശില്പശാല സംഘടിപ്പിച്ചു.

ഐ.എ.പി മുൻ ദേശീയ പ്രസിഡന്റ് ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്തു. ബംഗളുരൂ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് നവജാത ശിശുരോഗ ചികിത്സാ വിഭാഗം മേധാവി ഡോ.ബി.എസ് ചന്ദ്രകല നേതൃത്വം നൽകി. എൻ.എൻ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.വി.രവി, ജില്ലാ പ്രസിഡന്റ് ഡോ.റോജോ ജോയ്, ഐ.എ.പി ശാഖാ പ്രസിഡന്റ് ഡോ.എം.എസ്.നൗഷാദ്, ഡോ.എബി മാത്യു, ഡോ.അനു അശോകൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.