കൊച്ചി: കേരള ഗവ. നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തിങ്കളാഴ്ച സംസ്ഥാനമൊട്ടാകെ പതാകദിനമായി ആചരിച്ചു. ജില്ലാ കേന്ദ്രമായ ജനറൽ ആശുപത്രിയിൽ കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ് പതാക ഉയർത്തി . ജില്ലാ സെക്രട്ടറി അഭിലാഷ് എം , ചീഫ് നഴ്‌സിംഗ് ഓഫീസർ രാജമ്മ പി.കെ എന്നിവർ സംസാരിച്ചു . 13,14,15 തീയതികളിൽ എറണാകുളത്തു വച്ചാണ് സംസ്ഥാനസമ്മേളനം.