
പറവൂർ: വിശ്വകർമ്മ കുടുംബ ചാരിറ്റബിൾ ട്രസ്റ്റ് പറവൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.കെ. ഉണ്ണിക്കൃഷ്ണൻ, നിഷാരാജു എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സനിൽകുമാർ, അഡ്വ. ജോർജ്ജ് തോമസ് ഒല്ലൂക്കാരൻ, ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വി.ഇ. വർഗീസ് എന്നിവർ ക്ലാസെടുത്തു. തുടർന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച തെരുവ് നാടകവും നടന്നു.