കൊച്ചി: സപ്ളൈകോയിൽ അവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സപ്ളൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്‌ജോഷി അറിയിച്ചു. സപ്ലൈകോയുടെ 56 ഡിപ്പോകളുടെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.