പറവൂർ: സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ - പറവൂർ റൂട്ടിലെ രോഹിണി കണ്ണൻ, അഖിലാമോൾ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു അടി. രോഹിണി കണ്ണൻ ബസിലെ ജീവനക്കാരൻ അരുൺ, അഖിലാമോൾ ബസിലെ ജീവനക്കാരൻ അഖിൽ എന്നിവർക്കും കണ്ടാൽ അറിയാവുന്ന മറ്റുരണ്ടു പേർക്കുമെതിരെയാണ് കേസ്. അഖിലമോൾ ബസിന്റെ ചില്ല് അടിച്ചുതകർത്തിരുന്നു. രണ്ടു ബസുകളും പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറി.