rape

കൊച്ചി: അഭിഭാഷകയെ വിവാഹവാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. രണ്ടു വർഷത്തോളം പീഡിപ്പിച്ചെന്നും ഗർഭഛിദ്രം നടത്തിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർചെയ്ത കേസാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണിത്.