
കിഴക്കമ്പലം: പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌നേഹസ്പർശം സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മോട്ടിവേഷൻ ട്രെയിനർ ചിന്നൻ ടി. പൈനാടത്ത് നിർവഹിച്ചു. പ്രസിഡന്റ് ചിന്നമ്മ ബാബു അദ്ധ്യക്ഷയായി. പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ജി. ബാബു, ജനറൽ സെക്രട്ടറി എൻ.പി. ജോയി, ട്രഷറർ പി.ജെ. ജോസ്, സാജു കുമാർ, പി.കെ. ഷിഹാബ്, എം.വൈ. വർഗീസ്, പി.എം. ജോയി, ഷീല ജോയി ജാസ്മിൻ സലിം തുടങ്ങിയവർ സംസാരിച്ചു.