
ആലുവ: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും എസ്.എൻ ട്രസ്‌റ്റ് സ്ഥാപകനേതാവുമായ ആർ.ശങ്കറിന്റെ 50-ാമത് ചരമവാർഷികം ആലുവയിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ കീഴിലുള്ള വിവിധ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വനിതാസംഘം പ്രസിഡന്റ് ലതാഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ, കോമളകുമാർ, ദേവദാസ് ആലുവ, വി.സി. മനോഹരൻ, ശശി തൂമ്പായിൽ, സന്ധ്യ ഷാജി, ജയൻ, സിനന്ത്, തമ്പി, അരവിന്ദാക്ഷൻ, വിജയൻ നായത്തോട്, ഗുരുവരം വേണുഗോപാൽ, സുധീഷ് പട്ടേരിപ്പുറം, യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, പെൻഷൻ കൗൺസിൽ സെക്രട്ടറി ടി.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു.