കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായികമേള സമാപിച്ചു. സമാപനസമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് അദ്ധ്യക്ഷനായി.
എ.ഇ.ഒ ടി.ശ്രീകല, ഹെഡ്മാസ്റ്റർമാരായ കെ.ടി.സിന്ധു, വി.ജ്യോതി, അന്നു കുര്യാക്കോസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ്, എച്ച്.എം ഫോറം പ്രസിഡന്റ് പി.കെ. ദേവരാജൻ, സെക്രട്ടറി അനിയൻ പി. ജോൺ, ഇംത്യാസ് ഷാജി, കെ.വൈ. ജോഷി തുടങ്ങിയവർ സംസാരിച്ചു. കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളാണ് ഓവറോൾ ചാമ്പ്യൻന്മാർ. ഞാറല്ലൂർ ബത്‌ലഹേം ഹൈസ്‌കൂളാണ് രണ്ടാമത്.