
കൊച്ചി: വി.സി നിയമനത്തിനുള്ള കമ്മിറ്റിയിലേക്കു നോമിനിയെ നിർദ്ദേശിച്ചില്ലെങ്കിൽ കേരള സർവകലാശാലാ സെനറ്റ് പിരിച്ചുവിടാൻ ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സെനറ്റ് അംഗത്തിന്റെ ഹർജി. സെനറ്റ് ചുമതല നിറവേറ്റിയില്ലെങ്കിൽ സർവകലാശാല ചട്ടപ്രകാരമുള്ള അധികാരം ഗവർണർ വിനിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് സെനറ്റ് അംഗം എസ്. ജയറാമിന്റെ ഹർജി.