തൃക്കാക്കര: പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജനകീയ ചർച്ചയുടെ ഉദ്ഘാടനം കുസാറ്റ് പ്രൊ വൈസ് ചാൻസലർ ഡോ.പി.ജി ശങ്കരൻ നിർവഹിച്ചു. സ്കൂൾ മാനേജർ സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. പ്രീത ജോസ് , എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയ ജെയിംസ്, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ പി.എ.തങ്കച്ചൻ, സ്കൂൾ ബോർഡ് അംഗങ്ങളായ ബോബി പോൾ, സിബി മത്തായി, ബിജു തോമസ്, എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ,​ കോ ഓർഡിനേറ്റർമാരായ മഞ്ജു കെ.ചെറിയാൻ, സ്മിത ജോണി, പി.ടി.എ പ്രസിഡന്റുമാരായ ബീന പി.നായർ, ജിജോ വെട്ടിക്കൽ എന്നിവർ സംസാരിച്ചു.