
പറവൂർ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശാസ്ത്ര ചരിത്രോത്സവത്തിന്റെ ഭാഗമായി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ കഥക് അവതരിപ്പിച്ചു. ഡൽഹി സ്വദേശി രക്ഷസിംഗ് ഡേവിഡ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുവച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ഹെഡ്മാസ്റ്റർ പി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുബാഷ്, കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.പി. സുനിൽ ക്ലാസെടുത്തു.