പെരുമ്പാവൂർ: കുതിരപ്പറമ്പ് നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും പ്രതിജ്ഞ ചൊല്ലലും നടത്തി. മദ്രസ സ്വദർ മുഅല്ലിം അബ്ദുൽ ജബ്ബാർ ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുതിരപ്പറമ്പ് ജമാഅത്ത് ഇമാം അബ്ദുറഹിമാൻ അഹ്‌സനി ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം നൽകി.
അബ്ബാസ് മുസ്ലിയാർ, ഷരീഫ് മുസ്ലിയാർ, മുഹമ്മദ് അലി മുസ്ലിയാർ, മുഹമ്മദ് ഷരീഫ് ദാരിമി, ജമാഅത്ത് പ്രസിഡന്റ് അബൂബക്കർ ഹാജി, സെക്രട്ടറി കെ.കെ ഷാജഹാൻ, പി.ടി.എ പ്രസിഡന്റ് എം.കെ റഹീം എന്നിവർ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായ പി.എ നാസർ, പി.എ കൊച്ചഹമ്മദ്, എം.എം അബൂബക്കർ, പി.ടി.എ അംഗങ്ങളായ പി.പി സിദ്ധീഖ്, സിദ്ധീഖ് വടക്കനേത്തി, ഹസ്സൻ, സിൻഷാദ്, ഗഫൂർ എന്നിവർ സംബന്ധിച്ചു.