പെരുമ്പാവൂർ: കണ്ടന്തറ സലഫി നഗറിൽ ജില്ലാ മുജാഹിദ് ആദർശ സമ്മേളനം സംഘടിപ്പിച്ചു. വിസ്ഡം ബുക്ക്‌സ് പുറത്തിറക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. സമ്മേളനം ശമീർ മദീനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡന്റ് ജാബിർ വി. മൂസ അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ സലഫി (ഷാർജ) സമാപന പ്രഭാഷണം നടത്തി.