p-rajeev
ഏലൂർ എസ്.സി. കോളനിയിലെ ടർഫ് ഫുട്ബാൾ കോർട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ നഗരസഭയിലെ കുഴിക്കണ്ടം എസ്.സി കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ടർഫ് ഫുട്ബാൾ ഗ്രൗണ്ട്, പാർക്ക്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ ടി.എം.ഷെനിൻ, അംബികാ ചന്ദ്രൻ , പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.ബി.രാജേഷ്, സരിതാ പ്രസീദൻ, സെക്രട്ടറി പി.കെ. സുഭാഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.സന്ധ്യ, ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് ഓഫീസർ ജെയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.