
പറവൂർ: ഹയർസെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലിയിലെ വിവിധ സ്കൂളുകളിലെ സൗഹൃദ കൺവീനർമാരായ വിദ്യാർത്ഥികൾക്കുള്ള മൂന്ന് ദിവസത്തെ പരിശീലനം പറവൂർ റസ്റ്റ് ഹൗസിൽ തുടങ്ങി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു.
ജില്ലാ കോ-ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജി, ഇ.ജി ശശി, കെ.സി. ലീന, ജിതാമോൾ, മനോജ് സി. പോൾ എന്നിവർ സംസാരിച്ചു.