
വൈപ്പിൻ: കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള പഠനത്തിനായി 24 അംഗ മേഘാലയാസംഘം എടവനക്കാടെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, പഞ്ചായത്തംഗങ്ങൾ എന്നിവർചേർന്ന് സ്വീകരിച്ചു. കുബെനവൊളെന്റ് ഷുള്ളായി, ബന്റിഷതാബാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദ്വിദിന സന്ദർശനത്തിനെത്തിയത്.