ncp
എൻ.വൈ.സി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപന സമ്മേളനം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. അഫ്സർ കുഞ്ഞുമോൻ, സി.ആർ. സജിത്ത്, പ്രവീൺ ജോസ് തുടങ്ങിയവർ സമീപം

തൃപ്പൂണിത്തുറ: അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ലഹരിയ്ക്കുമെതിരെ എൻ.സി.പിയുടെ യുവജന സംഘടനയായ എൻ.വൈ.സി സംഘടിപ്പിച്ച ബോധവത്കരണ വാഹനജാഥ തൃപ്പൂണിത്തുറയിൽ സമാപിച്ചു.
എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സർ കുഞ്ഞുമോൻ നയിച്ച ജാഥയുടെ സമാപന സമ്മേളനം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് പ്രവീൺ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ആർ.സജിത്ത്, ജൂലേഷ്, സിജിൻ സ്റ്റാൻലി, റോഷൻ, ടി.പി.സുധൻ, തോപ്പിൽ ഹരി, ലേഖ ഗണേഷ്, പി.പി.വിൽസൻ, കെ.കെ.പ്രദീപ്, സുനിൽകുമാർ, നോയൽ ടി.ഹരി എന്നിവർ സംസാരിച്ചു.