പറവൂർ: പറവൂർ നഗരത്തിൽ ഒന്നുമുതൽ ആരംഭിച്ച ട്രാഫിക് പരിഷ്കരണത്തിൽ സ്വകാര്യ ബസുകളുടെ റൂട്ടിൽ മാറ്റം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നുള്ള ഓർഡിനറി സ്വകാര്യ ബസുകൾ മുനിസിപ്പൽ കവലയിൽ നിന്ന് മെയിൻറോഡ് വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു.