udf

കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത നടപടി വേണമെന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ചെറിയ മഴ പെയ്താൽ പോലും നഗരം വെള്ളക്കെട്ടിലാകുന്നതിന് പ്രധാനകാരണം വേണ്ടത്ര ആസൂത്രണമില്ലായ്മയാണ്. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലംതോറും സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മണ്ഡലംതലം മുതൽ ഡിസംബർ 31 ന് മുൻപ് യു.ഡി.എഫ് പുനഃസംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.ധനപാലൻ, ഷിബു തെക്കുംപുറം, എൻ.കെ.നാസർ, പി.കെ. ജലീൽ, പി.രാജേഷ്, പി.എസ്.പ്രകാശൻ എന്നിവർ സംസാരിച്ചു.