photo
നായരമ്പലം ഞാറക്കൽ പഞ്ചായത്തുതല ബോധവത്കരണ ക്ലാസ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ മുതൽ മുനമ്പംവരെ കടൽത്തീര ദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച മദ്രാസ് ഐ.ഐ.ടിയുടെ പഠനറിപ്പോർട്ട് 11ന് മന്ത്രിമാർ മുതൽ വാർഡ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. നായരമ്പലം ഞാറക്കൽ പഞ്ചായത്തുതല സുസ്ഥിര മത്സ്യബന്ധനം ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ തീരസംരക്ഷണത്തിൽ സുപ്രധാനമാണ് പഠനറിപ്പോർട്ട്. ഇതിന്റെ ചുവടുപിടിച്ചാകും തുടർനടപടികൾ.
ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം ഹാളിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.

വിവിധ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം പ്രസിഡന്റുമാരായ പി.ജി. ജയകുമാർ, എ. ജി. ഫൽഗുനൻ, എ.വി. രാമകൃഷ്ണൻ, ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എക്സ്റ്റെൻഷൻ ഓഫീസർ കെ.ബി. സ്മിത എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, ഫിഷറീസ് ഓഫീസർ തസ്‌നിം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.