
പൂത്തോട്ട: പൂത്തോട്ട എസ്.എസ് കോളേജിൽ നാഷണൽ സർവീസ് സ്‌കീം ദക്ഷിണ മേഖലാ പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിന് നാളെ തുടക്കമാകും. കേരളത്തിനുപുറമേ തമിഴ്‌നാട്, കർണാടകം, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുക്കും. മികവു തെളിയിക്കുന്നവർക്ക് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാം. നാളെ വൈകിട്ട് 3 ന് എം.ജി. സർവകലാശാലാ വി.സി.ഡോ.സാബു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് തിരുവനന്തപുരം മേഖലാ ഡയറക്ടർ ജി.ശ്രീധർ അദ്ധ്യക്ഷത വഹിക്കും.18 ന് ക്യാമ്പ് സമാപിക്കും.