ആലുവ: ആലുവ ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ജനറൽ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസ് ആലുവ 20 പോയിന്റുമായി ഒന്നാംസ്ഥാനത്തും 19 പോയിന്റുമായി കളമശേരി രാജഗിരി എച്ച്.എസ്.എസും 18 പോയിന്റുമായി മേരിമാത തൃക്കാക്കരയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
യു.പി ജനറൽ വിഭാഗത്തിൽ 18 പോയിന്റുമായി കെ.ഇ.എം.എച്ച് എസ് ആലങ്ങാട് ഒന്നാം സ്ഥാനത്തും രാജഗിരി എച്ച്.എസ്.എസ് കളമശേരി (17), വിദ്യാധിരാജ ആലുവ (15) എന്നിവ രണ്ടും മുന്നും സ്ഥാനങ്ങളിലാണ്. എച്ച്.എസ് ജനറൽ വിഭാഗത്തിൽ സെന്റ് ജോസഫ് എച്ച്.എസ്.എസ് ചെണ്ടൽ 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. വിദ്യാധിരാജ എച്ച് എസ് എസ് 41, രാജഗിരി എച്ച്.എസ്.എസ് കളമശേരി 38 പോയിന്റുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ വിദ്യാധിരാജ എച്ച്.എസ്.എസ് ആലുവ 53 പോയിന്റുമായി ഒന്നാം സ്ഥാനത്തും കാർഡിനൽ എച്ച്.എസ് തൃക്കാക്കര 51 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.