തൃക്കാക്കര: ബ്രഹ്മപുരം താത്കാലിക പാലം നിർമ്മിക്കാതെ നിലവിലെ പാലം പൊളിക്കാനുള്ള നീക്കത്തിനെതിരെ തൃക്കാക്കര, കുന്നത്തുനാട് യു.ഡി.എഫ് കമ്മിറ്റികൾ നടത്തിയ പ്രതിഷേധ ധർണ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബദൽ യാത്രാ സംവിധാനം ഒരുക്കാതെ പാലം പൊളിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. ഡി.സി.സി ജോ.സെക്രട്ടറി അഡ്വ.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി,സേവ്യർ തായങ്കേരി, കെ.പി.തങ്കപ്പൻ,ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.പി. അബുബക്കർ, നേതാക്കളായ കെ.എ.അബ്ദുൽ ബഷീർ,എം.എസ്. അനിൽകുമാർ, മുനിസിപ്പൽ കൗൺസിലർ രാധാമണി പിള്ള,എം.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.