പള്ളുരുത്തി: തീരത്തെ എക്കൽ, പോളപ്പായൽ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പള്ളുരുത്തി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കുമ്പളങ്ങി കൃഷ്ണപിള്ള ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എൻ.ടി.സുനിൽ അദ്ധ്യക്ഷനായി. സി.പി.എം പള്ളുരുത്തി ഏരിയാ സെക്രട്ടറി പി.എ.പീറ്റർ, യൂണിയൻ ജില്ലാ സെക്രട്ടറി എ.എക്സ്. ആന്റണി ഷീലൻ, ഏരിയാ സെക്രട്ടറി കെ.പി.ശെൽ വൻ, പി.ബി.ദാളോ, ജെയ്സൺ ടി.ജോസ്, സി.എസ്. സനൽ എന്നിവർ സംസാരിച്ചു.