sndp
ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ 12 -ാമത് സെന്റിനറി കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ടീം വിശിഷ്ടാതിഥികൾക്കൊപ്പം

ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ 12 -ാമത് സെന്റിനറി കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ ആലുവ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹൈസ്കൂളിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് എസ്.എൻ.ഡി.പി സ്കൂൾ പരാജയപ്പെടുത്തിയത്. എറണാകുളം അങ്കമാലി അതിരൂപതാ സ്കൂൾ കോർപ്പറേറ്റ് ജനറൽ മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കൗൺസിലർ ജെയിസൺ പീറ്റർ, സെന്റ് മേരീസ് സ്കൂൾ ഹെഡ് മാസ്റ്റർ സാജു കെ. ജോസ്, പൂർവവിദ്യാർത്ഥി സംഘടനയായ ആഷ പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത്, സെക്രട്ടറി പ്രസാദ് അലക്‌സാണ്ടർ, എം.എം. ജേക്കബ്, എൻ.ജെ. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് റിസ്വാനെ മികച്ച ഗോൾകീപ്പറായും ആലുവ സെൻറ് മേരീസ് ഹൈസ്‌ക്കൂളിലെ നോബിൻ രാജൂവിനെ മികച്ച ഡിഫന്ററായും ഒക്കൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ എ.ജെ. അശ്വിനെ മികച്ച മിഡ്ഫീൽഡറായും ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വൈഷ്ണവിനെ മികച്ച ഫോർവേർഡായും തിരഞ്ഞെടുത്തു.