kklm

കൂത്താട്ടുകുളം: ശ്രീധരീയം അയുർവേദ നേത്ര ആശുപത്രി ഗവേഷണകേന്ദ്രത്തിൽ അന്തർദേശീയ ആയുർവേദ പഞ്ചകർമ്മ ശിബിരം തുടങ്ങി. അമേരിക്കയിലെ മഹർഷി അന്തർദേശീയ സർവകലാശാലയുടെയും ശ്രീധരീയത്തിന്റെയും ആഭിമുഖ്യത്തിലുള്ള ശില്പശാലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഠന ഗവേഷണവിഭാഗം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

സ്വിറ്റ്സർലൻഡ്, ദക്ഷിണ ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ശ്രീലങ്ക, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് ആദ്യ സംഘത്തിലുള്ളത്. ആയുർവേദം പഞ്ചകർമ്മ എന്നിവ സംബന്ധിച്ച അറിവും പ്രായോഗിക പരിശീലനവും നേടുകയാണ് ലക്ഷ്യം. ശ്രീധരീയം ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി പഠനശിബിരം ഉദ്ഘാടനം ചെയ്തു.

മഹർഷി സർവകലാശാല എക്സിക്യുട്ടിവ് ക്ലിനിക്കൽ ഡയറക്ടർ പ്രൊഫ.മനോഹർ പാലകുർത്തി മുഖ്യസന്ദേശം നൽകി. ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി പഠന പ്രവർത്തനപദ്ധതി അവതരിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് നമ്പൂതിരി ആമുഖ സന്ദേശം നൽകി.

സി.ഇ.ഒ ബിജു പ്രസാദ്, ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ശ്രീകല, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി, ജയശ്രീ പി. നമ്പൂതിരി, സുശീല പരമേശ്വരൻ, ചീഫ് റിസർച്ച് കോ-ഓർഡിനേറ്റർ ഡോ. കൃഷ്ണേന്ദു സുകുമാരൻ, അക്കാഡമിക വിഭാഗം മേധാവി അഭിലാഷ് വർഗീസ്, കോ-ഓർഡിനേറ്റർ ഡോ.സുമേഷ് സോമൻ, ജാക്വിലിൻ അലൻ, കവിത ഇമിത്, ആഷ്ലി കോറൽ തുടങ്ങിയവർ സംസാരിച്ചു.