വൈപ്പിൻ: ഉപജീവനത്തിനായി ഇറങ്ങിത്തിരിച്ചിട്ടുള്ള വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ. ജലീൽ പറഞ്ഞു. സമിതി ചെറായി യൂണിറ്റിന്റെ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.സി. സൈജു (ചന്ദ്രാസ് ) അദ്ധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. സന്തോഷ്, ട്രഷറർ ടി.എം.അബ്ദുൾ വാഹിദ്, എം.എൽ. ജോഷി, ജോസഫ് ആക്കനത്ത്, ജോസ് മാർഷൽ, എം.എച്ച്. മജീദ്, ടി.എസ്. അഭിഷേക്, സാജൻ പൂപ്പാടി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഒ.സി.സൈജു (പ്രസിഡന്റ്), ഷാജി കുന്നത്ത് (വൈസ് പ്രസിഡന്റ്), കെ.എ. സുരേഷ് (സെക്രട്ടറി), വി.എം. പ്രശോഭ് (ജോ. സെക്രട്ടറി), കെ.കെ. മധു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.