
കൂത്താട്ടുകുളം: വെങ്കുളത്തെ നിർദ്ദിഷ്‌ട ടാർ മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് സി.പി.ഐ ലോക്കൽ കമ്മിറ്റി ഇലഞ്ഞി ടൗണിൽ സായാഹ്നധർണ നടത്തി. നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ വി. പോൾ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സൈജു തുരുത്തേൽ അദ്ധ്യക്ഷനായി. എം.എം. ജോർജ്, അംബിക രാജേന്ദൻ, പി.എം. വാസു, മാജി സന്തോഷ്, എം.വി. മാത്യു, സബിത മനോജ് എന്നിവർ സംസാരിച്ചു. ഷിജി എൻ.പി, വിമൽ എസ്, കെ.ഒ. ആനന്ദ്, രേഖ ഷാജി, സംഗീത ബാബു, ആൻസി ബിനു, ലെകി ബാബു തുടങ്ങിയവർ നേതൃത്വം നൽകി.