obc
കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ശങ്കർ അനുസ്മരണം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വാർദ്ധക്യ പെൻഷൻ ഉൾപ്പെടെ ക്ഷേമപെൻഷനുകൾക്ക് തുടക്കമിട്ട കഴിവുറ്റ ഭരണാധികാരിയും ശക്തനായ കോൺഗ്രസ് പ്രസിഡന്റുമായിരുന്നു ആർ. ശങ്കറെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ. ബാബു എം.എൽ.എ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ അമ്പതാംചരമവാർഷികദിനത്തിൽ കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ ബാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ. കെ.പി. ഹരിദാസ്, അഡ്വ. പി.കെ. അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് ചെയർമാൻ കെ.ഡി ഹരിദാസ്, സംസ്ഥാന സെക്രട്ടറിമാരായ വി.പി. സതീശൻ, സി.കെ. സക്കീർ ഹുസൈൻ, കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.എൻ. മോഹനൻ സ്വാഗതവും എം.എം. ഷാജഹാൻ നന്ദിയും പറഞ്ഞു.